Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farmers Rely On Borewell

Wayanad

മ​ഴ​യി​ല്ല: നെ​ൽ​കൃ​ഷി സം​ര​ക്ഷി​ക്കാ​ൻ കു​ഴ​ൽക്കിണ​റി​നെ ആ​ശ്ര​യി​ച്ച് ക​ർ​ഷ​ക​ർ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ഴ​യെ ആ​ശ്ര​യി​ച്ച് ഇ​റ​ക്കു​ന്ന വി​ള​യാ​ണ് നെ​ൽ​കൃ​ഷി. എ​ന്നാ​ൽ ഇ​ത്ത​വ​ണ മ​ഴ​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​ത് നെ​ൽ​ക​ർ​ഷ​ക​രെ ഏ​റെ ആ​ശ​ങ്കി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ശ​ക്ത​മാ​യ വെ​യി​ൽ നെ​ൽ​ച്ചെ​ടി​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചു​തു​ട​ങ്ങി.

ഇ​തി​നി​ട​യി​ൽ മ​ഴ ല​ഭി​ച്ചെ​ങ്കി​ലും അ​തൊ​ന്നും ശ​ക്ത​മാ​യ വെ​യി​ൽ കാ​ര​ണം വേ​ണ്ട​ത്ര ഗു​ണം​ചെ​യ്തി​ല്ല. അ​തി​നാ​ൽ നെ​ൽ​ച്ചെ​ടി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ കു​ഴ​ൽ​കി​ണ​റി​ലെ വെ​ള്ള​ത്തെ​യാ​ണ് ക​ർ​ഷ​ക​ർ ആ​ശ്ര​യി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ കൂ​ടു​ത​ൽ നെ​ൽ​കൃ​ഷി​ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലൊ​ന്നാ​ണ് നൂ​ൽ​പ്പു​ഴ.

പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തു​കൂ​ടി പോ​കു​ന്ന തോ​ടു​ക​ളി​ലും പു​ഴ​ക​ളി​ലും നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലെ കു​ഴ​ൽ കി​ണ​റു​ക​ളെ ക​ർ​ഷ​ക​ർ ആ​ശ്രി​യി​ക്കു​ന്ന​ത്. നൂ​ൽ​പ്പു​ഴ ക​ല്ലു​മു​ക്ക് ക​രി​ടി​മാ​ട് പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​രാ​യ പൂ​ത​ക്കു​ഴി ബേ​ബി, സ​ഹോ​ദ​ര​ൻ ജെ​യ്സ​ണ്‍ എ​ന്നി​വ​രാ​ണ് കു​ഴ​ൽ കി​ണ​റി​ൽ നി​ന്ന് വെ​ള്ളം​പ​ന്പ് ചെ​യ്ത് നെ​ൽ​കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന​ത്. ര​ണ്ട് പേ​രും കൂ​ടി ചേ​ർ​ന്ന് 3.70 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ന​ഞ്ച​കൃ​ഷി ചെ​യ്തി​രി​ക്കു​ന്ന​ത്. വ​യ​ലി​ൽ വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ൽ കൃ​ഷി​യി​റ​ക്കി​യ അ​ന്നു​മു​ത​ൽ കു​ഴ​ൽ കി​ണ​റി​ൽ നി​ന്നു​ള്ള വെ​ള്ള​മാ​ണ് ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സ്പ്രിം​ഗ​ള​റു​ക​ൾ വ​യ​ലി​ൽ സ്ഥാ​പി​ച്ച് മൂ​ന്ന് മ​ണി​ക്കൂ​ർ ഇ​ട​വി​ട്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ വ​യ​ലു​ക​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്.
വ​രും​വ​ർ​ഷ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മ​ല്ലെ​ങ്കി​ൽ നെ​ൽ​കൃ​ഷി ഇ​റ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ബേ​ബി പ​റ​യു​ന്ന​ത്.

Latest News

Corehub Up